മനോജ് നെറ്റ് ശ്യാമളന്റെ ഗ്ലാസ്സ്; ട്രെയിലര്‍ കാണാം

മനോജ് നെറ്റ് ശ്യാമളൻ സംവിധാനം ചെയ്യുന്ന ഗ്ലാസ്സ് സിനിമയുടെ ട്രെയിലർ പുറത്ത്. ഹോളിവുഡ് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ്.  ശ്യാമളന്റെ തന്നെ ‘അൺബ്രേക്കബിൾ സീരിസിലെ മൂന്നാമത്തെ സിനിമ. 

2000 ൽ റിലീസ് ചെയ്ത അൺബ്രേക്കബിൾ, 2016ൽ പുറത്തിറങ്ങിയ സ്പ്ലിറ്റ് എന്നീ സിനിമകളുടെ തുടർച്ചയാണ് ഗ്ലാസ്സ്. ബ്രൂസ് വില്ലിസ്‍, സാമുവൽ ജാക്സൺ, സ്പെൻസെർ ക്ലാർക്, കർലെയ്ൻ എന്നിവർ അൺബ്രേക്കബിളിലെ അതേ വേഷങ്ങളിൽ ഈ സിനിമയിൽ എത്തും. സ്പ്ലിറ്റ് സിനിമയിൽ നിന്ന് ജയിംസ് മക്കോവിയും ആന്യ ടെയ്‌ലറും.

സിനിമയുടെ കഥയും നിർമാണവും ശ്യാമളൻ തന്നെ. ചിത്രം അടുത്തവർഷം ആദ്യം തിയറ്ററുകളിലെത്തും.