തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കാൻ ഗോഡ്സില്ല; ട്രെയിലർ

ഗോഡ്സില്ല പരമ്പരയിൽ നിന്നും പുതിയൊരു ബ്രഹ്മാണ്ഡചിത്രം കൂടി. ഗോഡ്സില്ല: കിങ് ഓഫ് ദ് മോൺസ്റ്റേർസ് എന്ന ചിത്രം ഗോഡ്സില്ല സീരിസിലെ 35ാം സിനിമയാണ്. ഹോളിവുഡിൽ 2014ൽ പുറത്തിറങ്ങിയ ഗോഡ്സില്ലയുടെ തുടർഭാഗവും ഒരു ഹോളിവുഡ് സ്റ്റുഡിയോ നിർമിക്കുന്ന മൂന്നാമത്തെ ഗോഡ്സില്ല ചിത്രം കൂടിയാണിത്.

സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. മൈക്കൽ ഡൗഗെർടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്ട്രെയിഞ്ചർ തിങ്സ് വെബ് സീരിസിലൂടെ പ്രശസ്തയായ മില്ലി ബോബി പ്രധാനവേഷത്തിൽ എത്തുന്നു. കൈയ്ൽ ചാൻഡ്ലെർ, വെരാ ഫാർമിഗ എന്നിവരാണ് മറ്റുതാരങ്ങൾ.

പഴയ ഗോഡ്സില്ല സിനിമകളിലെ ഭീകരന്മാരായ മോത്ര, റൊഡാൻ, കിങ് ഗിഡോറാ എന്നിവരുടെ തിരിച്ചുവരവാണ് ഈ സിനിമയുടെ പ്രധാനപ്രത്യേകത. ചിത്രം അടുത്ത വർഷം മെയ് 31ന് തിയറ്ററുകളിലെത്തും.