കൊടുംഭീകരനായ സൂപ്പർഹീറോ; വെനം ട്രെയിലർ

മാർവൽ കോമിക്സിന്റെ മറ്റൊരു സൂപ്പർഹീറോ കഥാപാത്രം കൂടി വെള്ളിത്തിരയിലേയ്ക്ക്. ഇത്തവണ നായകനല്ല വില്ലനായ സൂപ്പർഹീറോയെയാണ് മാർവൽ അവതരിപ്പിക്കുന്നത്. വെനം എന്ന അമാനുഷിക കഥാപാത്രമായി ടോം ഹാർഡി എത്തുന്നു.

റൂബെൻ ഫ്ലെഷെർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിഷല്ലെ, റിസ് അഹമ്മദ്, സ്കോട്ട് ഹേസ്, റൈഡ് എന്നിവർ മറ്റു താരങ്ങളാകുന്നു.

സ്പൈഡർമാൻ പരമ്പരകളിലെ ഒരു കഥാപാത്രമാണ് വെനം. സോണി പിക്ചേർസ് ആണ് ചിത്രം നിർമിക്കുന്നത്.