ഗോൾ‍ഡൻ ഗ്ലോബ് വേദിയിൽ ജാക്കും റോസും

73ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരവേദിയിൽ ടൈറ്റാനിക് സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവർന്ന ജാക്കും റോസും വീണ്ടും ഒന്നിച്ചു. ഇത്തവണ ഇരുവർക്കും പുരസ്കാരങ്ങളുമുണ്ടായിരുന്നു. ദ് റെവണന്റ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം നേടി ഡികാപ്രിയോയും സ്റ്റീവ് ജോബ്സിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി കേറ്റ് വിൻസ്‌ലറ്റും വേദി മനോഹരമാക്കി.

അവാർഡ് ദാന ചടങ്ങിന് ശേഷം കുറച്ചുസമയം ഇരുവരും ഒരുമിച്ച് സംസാരിക്കുകയും വിശേഷങ്ങൾ പങ്കിടുകയും ചെയ്തു. ജീവിതത്തിലും ഇരുവരും അടുത്തസുഹൃത്തുക്കളാണ്. ദ് റെവലൂഷണറി റോഡ് എന്ന ചിത്രത്തിലാണ് ഇവർ അവസാനമായി ഒരുമിച്ച് എ‌ത്തിയത്.