മാട്രിക്സ് സംവിധായകർ ഇനി സഹോദരിമാർ

ഹോളിവുഡ് സൂപ്പർ ചിത്രം മാട്രിക്സിന്റെ സംവിധായകൻ ലില്ലി വാച്ചോസ്കി താൻ ഭിന്നലിംഗ സ്ത്രീയാണെന്നു പ്രഖ്യാപിച്ചു. ലില്ലിയുടെ സഹോദര(ി)ൻ ലന വാച്ചോസ്കി സ്ത്രീയാണെന്നു വെളിപ്പെടുത്തി നാലു വർഷത്തിനുശേഷമാണ് ലില്ലിയുടെ വെളിപ്പെടുത്തൽ. ഇതോടെ വാച്ചോസ്കി സഹോദരന്മാർ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇവർ സഹോദരിമാരായി മാറി.

ബ്രിട്ടനിലെ ഡെയ്‌ലി മെയിൽ പത്രം ഈ രഹസ്യം പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് തന്നെ സംബന്ധിച്ച ഇക്കാര്യം ഇപ്പോൾ പുറത്തുപറയുന്നതെന്നാണ് ലില്ലി പറഞ്ഞത്. എന്നാൽ ഡെയ്‌ലി മയിൽ ഇതു നിഷേധിച്ചു.

2012 ലാണ് അന്ന് ലാറി വാച്ചോസ്കി എന്നറയിപ്പെട്ടിരുന്ന ലന ലിംഗമാറ്റക്കാര്യം പുറത്തുവിട്ടത്. മാട്രിക്സ് സിനിമയിലൂടെയും മറ്റ് സയൻസ് ഫിക്‌ഷൻ സീരിയലുകളിലൂടെയും പ്രശസ്തരാണ് ലാച്ചോസ്കി സഹോദരിമാർ.

1996ല്‍ പുറത്തിറങ്ങിയ ബൗണ്ട് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സംവിധാനരംഗത്തെത്തുന്നത്. കഴിഞ്ഞ വർഷം ആദ്യം പുറത്തിറങ്ങിയ ജുപ്പിറ്റർ അസെൻഡിങ് ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം.