എച്ച്ബിഒ ടെലിവിഷൻ സീരിസിൽ പൂർണ ജഗന്നാഥൻ

ഡെല്ലി ബെല്ലി, യേ ജവാനി ഹേ ദിവാനി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പൂർണ ജഗന്നാഥൻ ഹോളിവുഡ് ടെലിവിഷൻ സീരിസിൽ. എച്ച്ബിഒ ചാനലിന്റെ ‘ദ് നൈറ്റ് ഓഫ്’ എന്ന ടിവി സീരിസിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൂർണയാണ്.

സ്റ്റീവൻ സ്പീൽബർഗിന്റെ ക്ലാസിക് ചിത്രമായ് ഷിൻഡ്‌ലേർസ് ലിസ്റ്റ് എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയ സ്റ്റീവ് സല്ലിയൻ ആണ് ഈ ടെലിവിഷൻ സീരീസ് സംവിധാനം ചെയ്യുന്നത്. ഷിൻഡ്‌ലേർസ് ലിസ്റ്റിലൂടെ സ്റ്റീവിന് ഓസ്കർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

‘ദ് നൈറ്റ് ഓഫി’ൽ അമ്മ വേഷത്തിലാകും പൂര്‍ണ എത്തുക. സഫർ ഖാൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. അമേരിക്കൻ വെബ്–ടെലിവിഷൻ ഡ്രാമ സീരിസായ ഹൗസ് ഓഫ് കാർഡ്സ്, ലോ ആൻഡ് ഓർഡർ, ദ് ഗെയിം എന്നീ പരിപാടികളിലൂടെ അന്താരാഷ്ട്ര രംഗത്തും പൂർണ പ്രശസ്തയാണ്.

‘ദ് നൈറ്റ് ഓഫി’ൽ പൂർണ

എമ്മ വാട്സൺ, ടോം ഹാങ്ക്സ് തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരക്കുന്ന ദ് സർക്കിൾ എന്നൊരു ഹോളിവുഡ് ചിത്രത്തിലും പൂർണ അഭിനയിച്ച് കഴിഞ്ഞു. അഭിനേത്രി, നിർമാതാവ് എന്നീ നിലകളിലും പൂർണ പ്രശ്സ്തയാണ്. യേൽ ഫാബെറിന്റെ നിർഭയ എന്ന നാടകം നിർമിച്ചത് പൂർണയായിരുന്നു. ഇതിന് 2013ലെ ആംനെസ്റ്റി ഇന്റർനാഷ്ണൽ അവാർഡും ലഭിച്ചിട്ടുണ്ട്.