സ്നോഡനെയും സിനിമയിലെടുത്തു; ട്രെയിലർ

ആഗോള ചാരപ്പണിയായ പ്രിസം പദ്ധതിയെ കുറിച്ച് ലോകത്തോട് വെളിപ്പെടുത്തി അമേരിക്കയെ നാണംകെടുത്തിയ എഡ്വേർഡ് സ്നോഡന്റെ ജീവിതം സിനിമയാകുന്നു. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

ഒലിവർ സ്റ്റോൺ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോസഫ് ഗോർഡൻ ലെവിറ്റ് ആണ് സ്നോഡനായി വേഷമിടുന്നത്. ചിത്രം സെപ്റ്റംബറിൽ പുറത്തിറങ്ങും.

ഇന്റർനെറ്റിലെ മുൻനിര കമ്പനികളായ ഗൂഗിൾ യാഹു, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് എന്നിവപോലുള്ളവയുടെ സെർവറുകൾ പരിശോധിച്ച് അതിലെ അംഗങ്ങളായ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കോടിക്കണക്കിന് ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കാൻ വേണ്ടി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയ പദ്ധതിയാണ് പ്രിസം.

ദേശീയ സുരക്ഷാ ഏജന്‍സിയില്‍ കരാര്‍ ജീവനക്കാരനായിരുന്ന സ്നോഡെന്‍ 2013ലാണ് 'പ്രിസം' എന്നുപേരിട്ട ആഗോളചാരവൃത്തിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഹോങ്കോങ്ങിലേക്ക് കടന്നശേഷമായിരുന്നു വെളിപ്പെടുത്തല്‍.