വല മാത്രമല്ല ചിറകുമുണ്ട് സ്പൈഡിക്ക്; ട്രെയിലർ കാണാം

മാർവൽ കോമിക്സിന്റെ സ്പൈഡർമാൻ ഹോംകമിങ് ട്രെയിലർ പുറത്ത്. ജോൺ വാട്ട്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോം ഹോളണ്ട് ആണ് സ്പൈഡർമാനായി എത്തുന്നത്. നേരത്തെ ആന്റ്മാൻ എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ സ്പൈഡർമാനായി പ്രത്യക്ഷപ്പെട്ടതും ടോം ആയിരുന്നു.

അയൺമാൻ റോബർട്ട് ഡൗണിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനആകർഷണം. ചിത്രത്തിലുടനീളം അയൺമാനും ഉണ്ടെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ഓസ്കർ ജേതാവ് മൈക്കൽ കീറ്റനാണ് വില്ലൻ വേഷത്തിലെത്തുന്നത്. ചിത്രം അടുത്തവർഷം ജൂലൈ ഏഴിന് തിയറ്ററുകളിലെത്തും.