ബാഫ്തയിലും തിളങ്ങി റെവനന്റ്; ഡികാപ്രിയോ മികച്ച നടൻ

2016 ബാഫ്ത പുരസ്കാരങ്ങൾ (ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ്) പ്രഖ്യാപിച്ചു. മികച്ച ചിത്രം, സംവിധായകൻ, നടൻ ഉൾപ്പടെ അഞ്ച് പുരസ്കാരങ്ങൾ വാരിക്കൂട്ടി ഇനാരിറ്റൊയുടെ റെവനന്റ് പുരസ്കാരനിശയിൽ തിളങ്ങി.റൂം എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രീ ലാര്‍സണെ മികച്ച നടിയായി തെരഞ്ഞെടുത്തു.

ബാഫ്തയിൽ ഈ വിഭാഗത്തിൽ ഡികാപ്രിയോ നേടുന്ന ആദ്യ പുരസ്കാരമാണ്. ഈ അംഗീകാരം തന്നെ വിനയാന്വിതനാക്കുന്നുവെന്ന് ഡികാപ്രിയ പറഞ്ഞു. തന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരാനും താന്‍ ഈ അവസരം വിനിയോഗിക്കുന്നുവെന്നും കാപ്രിയോ പറഞ്ഞു. സ്റ്റീവ് ജോബ്സിലെ അഭിനയത്തിന് കേറ്റ് വിൻസ്ലെറ്റ് മികച്ച സഹനടിയായി തിരഞ്ഞെടുത്തു. മാഡ് മാക്സ് എന്ന ചിത്രവും നാല് പുരസ്കാരങ്ങൾ നേടി.

2016 ബാഫ്റ്റ വിജയികൾ

ചിത്രം- ദ് റെവനന്റ്

നടന്‍- ലിയനാര്‍ഡോ ഡികാപ്രിയോ (ദ് റെവനന്റ്)

നടി- ബ്രീ ലാര്‍സണ്‍ (റൂം)

സംവിധായകന്‍- അലജാന്ദ്രോ ഗോണ്‍സാലസ് ഇനരിറ്റു

സഹനടന്‍- മാര്‍ക് റൈലാന്‍സ് (ബ്രിഡ്ജ് ഓഫ് സ്‌പൈസ്)

സഹനടി- കേറ്റ് വിന്‍സ്‌ലെറ്റ് (സ്റ്റീവ് ജോബ്‌സ്)

മികച്ച ബ്രിട്ടീഷ് ചിത്രം- ബ്രൂക്ക്‌ലിന്‍

അനിമേഷന്‍ ചിത്രം- ഇന്‍സൈഡ് ഔട്ട്

സംഗീതം- എന്നിയോ മോറികോണ്‍ (ദ് ഹെയ്റ്റ്ഫുള്‍ എയ്റ്റ്)

ഛായാഗ്രഹണം- ഇമ്മാനുവല്‍ ലുബെസ്‌കി (ദ് റെവനന്റ്)

ലണ്ടനിലെ റോയൽ ഓപ്പറാ ഹൗസിലാണ് പുരസ്കാര പ്രഖ്യാപന ചടങ്ങുകൾ നടന്നത്. ഓസ്കാറിനു മുന്നോടിയായി പ്രഖ്യാപിക്കുന്ന ബാഫ്ത അവാർഡുകൾ ഏറെ പ്രാധാന്യമാണുള്ളതാണ്.