ബിഎഫ്ജി ടീസർ; അമ്പരപ്പിക്കാൻ സ്പീൽബർഗ്

ഹോളിവുഡിന്റെ വിഖ്യാത സംവിധായകൻ സ്‌റ്റീവന്‍ സ്‌പീല്‍ബര്‍ഗ്‌ സംവിധാനം ചെയ്യുന്ന ചിത്രം ബിഎഫ്ജിയുടെ ആദ്യ ടീസർ പുറത്തിറങ്ങി. ഒരു ഫാന്റസി ചിത്രമായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മാർക് റൈലാൻസ് പ്രധാനവേഷത്തിൽ എത്തുന്നു.

റൂബി, ബില്‍ ഹാഡർ, റെബേക്ക ഹാൾ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ചിത്രം അടുത്തവർഷം ജൂലൈ ഒന്നിന് പുറത്തിറങ്ങും.