ആരും ഉയര്‍ത്താത്ത ആ ചുറ്റിക പാന്‍ ഉയര്‍ത്തി; എങ്ങനെ

അയണ്‍മാനോ, ക്യാപ്റ്റന്‍ അമേരിക്കയ്ക്കോ ഉയര്‍ത്താന്‍ പറ്റാത്ത തോര്‍ ഹാമര്‍ അവസാനം ഒരാള്‍ ഉയര്‍ത്തി. അതിമാനുഷിക ശക്തിയൊന്നുമില്ലാത്ത ഒരു മനുഷ്യന്‍.

അലന്‍ പാന്‍ എന്ന എഞ്ചിനീയറാണ് തോര്‍ ഹാമര്‍ യാഥാര്‍ത്ഥ്യമാക്കിയത്. തോറിന്റെ ചുറ്റികയ്ക്ക് സമാനമായ ഒരു തോര്‍ഹാമര്‍ ഉണ്ടാക്കി, മറ്റുള്ളവരോട് ഇതു ഉയര്‍ത്താന്‍ പാന്‍ വെല്ലുവിളിച്ചു. എന്നാല്‍ എത്ര ശക്തിയുള്ളവനും ഈ ചുറ്റിക ഒന്ന് അനയ്ക്കാന്‍ പോലും സാധിച്ചില്ല. ചുറ്റികയ്ക്കുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന പ്രത്യേകതരത്തിലുള്ള വൈദ്യുത കാന്തമാണ് ഇതിന് പിന്നില്‍.

ചുറ്റികയുടെ പിടി നിര്‍മിച്ചിരിക്കുന്നത് ടച്ച് സെന്‍സിറ്റീവായാണ്. ഇതു നിര്‍മിച്ചയാളല്ലാതെ മറ്റാരെങ്കിലും ഇത് ഉയര്‍ത്താന്‍ ശ്രമിച്ചാല്‍ വൈദ്യുതകാന്തം പ്രവര്‍ത്തിച്ചു തുടങ്ങും. പിടിയില്‍ സ്ഥാപിച്ചിരിക്കുന്ന ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ പ്രോഗാം ചെയ്തിരിക്കുന്നത് അലന്‍ പാനിന്റെ വിരലയടാളം ഉപയോഗിച്ചാണ്.

അലന്‍ സ്പര്‍ശിച്ചാല്‍ വൈദ്യുതകാന്തം പ്രവര്‍ത്തനം നിര്‍ത്തുന്നതിനാല്‍ അദ്ദേഹത്തിന് മാത്രമാണ് ഇത് എടുത്തുയര്‍ത്താന്‍ സാധിക്കുന്നത്. ലോഹപ്രതലത്തില്‍ലേ ഇത് സാധ്യമാകൂ.