ഞെട്ടും ഈ ട്രെയിലർ കണ്ടാൽ; കൺജറിങ് 2

കൺജറിങ് എന്ന ഹൊറർ ചിത്രം കണ്ട് ഞെട്ടിവിറക്കാത്തവർ കുറവായിരിക്കും. ഇനി പേടിച്ചിട്ടില്ലാത്തവരും ഞെട്ടാൻ െറഡിയായിക്കോളൂ. കൺജറിങിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി.

ആദ്യം ഭാഗം ഒരുക്കിയ ജയിംസ് വാന്‍ തന്നെയാണ് കൺജറിങ് 2 സംവിധാനം ചെയ്യുന്നത്. ദ് കൺജറിങ്: ദ് എൻഫീൽഡ് പോൾട്ടെർഗെയ്സ്റ്റ് എന്നാണ് സിനിമയുടെ പേര്. 2013ൽ പുറത്തിറങ്ങിയ കൺജറിങ് ഹൊറർ വിഭാഗത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു. ലോകമൊട്ടാകെ ചിത്രം വൻ വിജയമായിരുന്നു.

വെര ഫാർമിഗ, പാട്രിക് വിൽസൺ, സൈമൺ എന്നിവരാണ് പ്രധാനതാരങ്ങൾ. ജോസഫ് ബിഷാര സംഗീതം. ചിത്രം ജൂൺ 10ന് പുറത്തിറങ്ങും.