നൗ യു സീ മി 2 ട്രെയിലർ

2013ൽ പുറത്തിറങ്ങിയ മാജിക്കൽ ത്രില്ലർ നൗ യു സീ മിയുടെ രണ്ടാം ഭാഗം എത്തുന്നു. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ആദ്യ ഭാഗത്തിൽ അണി നിരന്ന മാർക് റുഫല്ലോ, ജെസി ഐസെന്‍ബെർഗ്, വൂഡി, ഡേവ്,മോർഗൻ ഫ്രീമാൻ, മൈക്കൽ കെയ്ൻ എന്നിവർക്ക് പുറമെ ഹാരിപോ‍ർട്ടർ ഹീറോ ഡാനിയൽ റാഡ്ക്ളിഫും എത്തുന്നു.

ജോൺ എം ചു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രയാൻ ടെയ്‌ലർ സംഗീതം നിർവഹിക്കുന്ന ചിത്രം അടുത്തവർഷം ജൂൺ 10ന് തിയറ്ററുകളിലെത്തും.