ആരോരുമറിയാതെ ഒരു ഹോളിവുഡ് നടി താജ്മഹലില്‍

നടി ഇവ താജ്മഹലിനു മുന്നിൽ

ഹോളിവുഡ് നടി ഇവ ലൊങോറിയ കഴിഞ്ഞ ദിവസം താജ്മഹൽ സന്ദർശിച്ച വിവരം ലോകമറിഞ്ഞത് ട്വിറ്ററിലൂടെയാണ്. ഭാവിവരൻ ജോസ് അന്റോണിയയ്ക്കൊപ്പമായിരുന്നു നടിയുടെ താജ്മഹൽ സന്ദർശനം. താജ്മഹൽ ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തപ്പോഴാണ് നടി ഇന്ത്യയില്‍ എത്തിയ വിവരം ആരാധകർ അറിഞ്ഞത്.

അമേരിക്കൻ താരവും സാമൂഹ്യപ്രവർത്തകയും നിർമാതാവുമൊക്കെയാണ് ഇവ. ഇവയുടെ മൂന്നാം വിവാഹമാണിത്.