ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്; ബ്രഹ്മാണ്ഡ ടീസർ

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ പുതിയ ചിത്രം ഫ്യൂരിയസ് 8 ന്റെ സൂപ്പർ ബൗൾ ടീസർ ട്രെയിലർ പുറത്തിറങ്ങി. വിൻ ഡീസൽ പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇറ്റാലിയൻ ജോബ് ഒരുക്കിയ ഗാരി ഗ്രേയാണ്.

ജേസൺ സ്റ്റഥാം, മിഷല്ലേ, ടൈറസ്, ക്രിസ് ബ്രിഡ്, കേർട്ട് റസൽ, ചാര്‍ലൈസ് തറോൺ എന്നിവരാണ് മറ്റുതാരങ്ങൾ. പരമ്പരയിൽ വിന്‍ ഡീസലിനൊപ്പം നായകവേഷത്തിലെത്തിയ പോള്‍ വാള്‍ക്കര്‍ ഇല്ലാതെ പുറത്തിറങ്ങുന്ന സീരിസിലെ ആദ്യ ചിത്രം കൂടിയാണ് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 8. ചിത്രം ഏപ്രിൽ 14 ന് ചിത്രം തിയറ്ററുകളിലെത്തും.