സെൻസര്‍ബോർഡ് വെട്ടിയ ബോണ്ടിന്റെ ചുംബനവിഡിയോ ഓൺലൈനിൽ

അശ്ളീലത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ജെയിംസ് ബോണ്ട് ചിത്രത്തിലെ നീണ്ട ചുംബനരംഗം വെട്ടിമാറ്റിയ നടപടിയെ പരിഹസിച്ച് സോഷ്യൽമീഡിയ രംഗത്ത് എത്തിയിരുന്നു. നായകന്‍ ഡാനിയല്‍ ക്രെയിഗും നായികമാരായ മോണിക്കാ ബലൂച്ചിയും ലിയ സെയ്ഡെക്സും തമ്മിലുള്ള രണ്ടും ചുംബനരംഗങ്ങളാണ് ചൂടുകൂടുതലാണെന്ന് പറഞ്ഞ് സെൻസർ ബോർഡ് കത്രികവച്ചത്.

ഇപ്പോഴിതാ ഇതേ വിഡിയോ ഇപ്പോൾ ഓൺലൈനിലൂടെ പുറത്തുവന്നിരിക്കുന്നു. സെൻസര്‍‍ ബോർഡ് നിരോധിച്ച വിഡിയോ എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. ലിയ സെയ്ഡെക്സുമൊത്ത് ട്രെയിനിൽ ചുംബിക്കുന്ന രംഗം ചൂടുകൂടുതലെന്ന പേരിലാണ് നിരോധിച്ചത്. ചിത്രത്തിലെ ഒരു നായിക ലൂസിയ സിയാറ(മോണിക്ക ബെലൂച്ചി)യുമൊത്തുള്ള ചുംബനവും നീളക്കൂടുതലിന്റെ പേരിൽ വെട്ടികളഞ്ഞിരുന്നു.