ഹോളിവുഡിൽ നിന്ന് ബ്രഹ്മാണ്ഡചിത്രങ്ങൾ വരുന്നു; ട്രെയിലർ കാണാം

ഹോളിവുഡിൽ നിന്നും സൂപ്പർഹീറോ ചിത്രങ്ങളുടെ ചാകര. ഒറ്റ ദിവസം ഹോളിവുഡിൽ നിന്ന് പുറത്തിറങ്ങിയത് ആറ് ബ്രഹ്മാണ്ഡചിത്രങ്ങളുടെ ട്രെയിലറുകൾ. മാർവൽ കോമിക്സിന്റെ ഡോക്ടർ സ്ട്രെയ്ഞ്ച് ട്രെയിലർ 2, ബാറ്റ്മാനും സൂപ്പർമാനും വണ്ടർവുമണും വീണ്ടുമൊന്നിക്കുന്ന ജസ്റ്റിസ് ലീഗ്, വൺർവുമൺ നായികയാകുന്ന വണ്ടർവുമൺ എന്ന സിനിമയുടെ ട്രെയിലർ, കിങ് കോങ് ട്രെയിലർ, ഗൈ റിച്ചിയുടെ കിങ് ആർതർ, ഫന്റാസ്റ്റിക് ബീറ്റ്സ് പുതിയ ട്രെയിലർ എന്നിവയാണ് ഒറ്റയടിക്ക് പുറത്തിറങ്ങിയത്.

ഡോക്ടർ സ്ട്രെയ്ഞ്ച്

മാർവൽ കോമിക്സിന്റെ ഏറ്റവും പുതിയ സൂപ്പർഹീറോ ചിത്രം. സ്കോട്ട് ഡെറിക്സൺ സംവിധാനം െചയ്യുന്ന ചിത്രത്തിൽ ബെനഡിക്ട് കുംബെർബച്ച് ആണ് ഡോ. സ്ട്രെയ്ഞ്ച് ആയി എത്തുന്നത്. മാർവൽ പിക്ച്ചേഴ്സിന്റെ പതിനാലാമത്തെ ചിത്രം കൂടിയാണിത്.

ന്യൂറോസർജനായ സ്റ്റീഫൻ സ്ട്രെയ്ഞ്ച് കാറപകടത്തിൽപ്പെട്ട് ഗുരുതരാവ്സ്ഥയിലാകുന്നു. തുടർന്ന് നടക്കുന്ന ചികിത്സയിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. 2007ൽ ഇതേപേരിൽ അനിമേഷൻ ചിത്രം പുറത്തിറങ്ങിയിരുന്നു. റെയ്ച്ചല്‍, മൈക്കൽ സ്റ്റൾബർഗ്, ടിൽഡ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം ഈ വർഷം നവംബർ നാലിന് പുറത്തിറങ്ങും.

ഫന്റാസ്റ്റിക് ബീറ്റ്സ്

പ്രേക്ഷകരിൽ ആകാംക്ഷയുടെ മാന്ത്രികലോകം സൃഷ്ടിച്ച ഹാരിപോട്ടർ ടീം വീണ്ടുമെത്തുന്നു. ഹോളിവുഡിൽ നിന്നും ഫാന്റസി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഫന്റാസ്റ്റിക് ബീറ്റ്സ് ആൻഡ് വെയർ ടു ഫൈൻഡ് ദെം എന്ന സിനിമയുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി.

ഹാരിപോട്ടറിന്റെ സൃഷ്ടാവായ ജെ. കെ റൗളിങ് ഇതേ പേരിലെഴുതിയ നോവൽ ആണ് സിനിമയ്ക്ക് ആധാരം. ഹാരിപോട്ടർ ചിത്രങ്ങളുടെ സംവിധായകനായ ഡേവിഡ് യേറ്റ്സ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നതും റൗളിങ് തന്നെയാണ്. റൗളിങ് സ്വതന്ത്രതിരക്കഥാകൃത്തായി എത്തുന്ന ആദ്യ ചിത്രം കൂടിയാണിത്. ഓസ്കർ ജേതാവ് എഡ്ഡി റെഡ്മെയ്ൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. കാതറിൻ വാടേർസൺ, അലിസൺ സുഡോൾ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ചിത്രം നവംബർ 18ന് ത്രീഡിയിലും ഐമാക്സിലും തിയറ്ററുകളിലെത്തും.

ജസ്റ്റിസ് ലീഗ്

ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം. സാക് സ്നൈഡർ തന്നെയാണ് സംവിധാനം. ബെൻ അഫ്ലെക് ബാറ്റ്മാനും ഹെൻറി കാവിൽ സൂപ്പർമാനുമാകുന്നു. വണ്ടർ വുമൺ, , ദ് ഫ്ലാഷ്, അക്വാമാൻ, സൈബോർഗ് എന്നിവരാണ് ചിത്രത്തിലെ മറ്റുസൂപ്പര്‍താരങ്ങൾ.

സിനിമയുടേതായി ഇപ്പോൾ പുറത്തിറങ്ങിയ വിഡിയോയിൽ സൂപ്പർമാൻ ഇല്ല. ചിത്രം അടുത്തവർഷം നവംബർ 17ന് പുറത്തിറങ്ങും.

വണ്ടർ വുമൺ

കിങ് കോങ്

കിങ് ആർതർ