എയ്ഡ്സ് ബാധിച്ച ഹോളിവുഡ് നടൻ ചാർലി ഷീന്‍

ചാർലി ഷീൻ

ഹോളിവുഡിലെ ഒരു സൂപ്പർതാരം എച്ച്ഐവി ബാധിതനാണെന്ന വാർത്ത ഹോളിവുഡ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. നിരവധി നായിക നടിമാരും ഹോളിവുഡ് മോഡലുകളും കാമുകിമാരായി ഉണ്ടായിരുന്ന ഈ നടന്റെ കുത്തഴിഞ്ഞ ലൈംഗികജീവിതമാണ് രോഗബാധക്ക് കാരണമെന്നായിരുന്നു റിപ്പോർട്ട്. നടന്റെ പേര് വെളിപ്പെടുത്തിയിരുന്നുമില്ല.

എന്നാൽ അന്തർദേശീയ മാധ്യമങ്ങൾ നടന്റെ പേര് വെളിപ്പെടുത്തി കഴിഞ്ഞു. പ്രമുഖ കോമഡി താരവും ഹോളിവുഡിലെ മുൻനിര നടനുമായ ചാർലി ഷീനാണ് ഈ നടനെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നടന്റെ അഭിഭാഷകർ മുൻകാമുകിമാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങിയതിനെ തുടർന്നാണ് വാർത്ത പുറത്തായത്.

രോഗബാധയുണ്ടായതിനെ തുടര്‍ന്ന് ഇയാള്‍ തന്റെ മുന്‍കാമുകിയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നുവെന്ന് വാർത്ത വന്നിരുന്നു. ടെലിവിഷൻതാരങ്ങൾ, പ്രമുഖ മോഡല്‍, ഓസ്കർ അവാര്‍ഡ് നേടിയ ഒരു അഭിനേത്രി ഹോളിവുഡിലെ ഒരു പ്രമുഖ വനിത തുടങ്ങിയ നിരവധി പേരുമായി ഇദ്ദേഹം ലൈംഗിക ബന്ധം പുലർത്തിയിരുന്നു.

മാത്രമല്ല ഒരു ടെലിവിഷൻ പരിപാടിയിലൂടെ ചാർലി തന്നെ ഇതുസംബന്ധിച്ച വാർത്ത വെളിപ്പെടുത്തുമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഹോളിവുഡ് നടി ഡെന്നീസ് റിച്ചാർഡ്സ് ചാർലിയുടെ മുൻ ഭാര്യയാണ്.

മദ്യവും മയക്കുമരുന്നും നിറഞ്ഞ നടന്റെ കുത്തഴിഞ്ഞ ജീവിതം തന്നെയാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് അടുത്തവൃത്തങ്ങൾ പറയുന്നത്. എന്തായാലും വാർത്ത പുറത്തായതോടെ നടനോട് ബന്ധമുണ്ടായിരുന്ന ഹോളിവുഡ് നടിമാരും ആരാധികരമാരും ആകെ ആശങ്കയിലാണ്.

കഴിഞ്ഞ വർഷം മുതൽ താരം സിനിമയിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു. ചാർലിക്ക് എച്ച്ഐവി ബാധയുണ്ടെന്ന കാര്യം ഡെന്നീസിന് അറിയാമെന്നും 2006 മുതൽ രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങൾ കണ്ടുതുടങ്ങിയെന്നും പറയുന്നു. എന്നാൽ എയ്ഡ്സ് നിയന്ത്രിക്കാനുള്ള ചികിത്സയിലായിരുന്ന താരത്തിന്റെ രോഗം നിയന്ത്രണാതീതമായെന്നും റിപ്പോർട്ട് ഉണ്ട്.

എന്നാൽ ഈ രോഗവിവരം മറച്ചുവച്ച് ഷീൻ നിരവധി സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഷീനുമായി ലൈംഗികബന്ധം പുലർത്തിയ വിവരം ഒരു പോൺനടി ടിവി അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. മൂന്നു ഭാര്യമാരാണ് അദ്ദേഹത്തിന് ഉള്ളത്.

പ്ളാറ്റൂൺ, വാൾസ്ട്രീറ്റ്, യങ് ഗൺസ്, ദ് അറൈവൽ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനചിത്രങ്ങൾ. ആങ്കർ മാനേജ്മെന്റ് എന്ന ടെലിവിഷൻ കോമഡി സീരിസ് സൂപ്പർ ഹിറ്റായിരുന്നു. ഒരു കാലത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ടെലിവിഷൻ താരമായിരുന്നു ചാർലി ഷീൻ.