എലിസബത്ത് ഹോംസിന്റെ ജീവിതം സിനിമയാകുന്നു

എലിസബത്ത്, ജെന്നിഫർ ലോറൻസ്

അമേരിക്ക ആസ്ഥാനമായ രക്ത പരിശോധന കമ്പനിയായ തെറാനോയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എലിസബത്ത് ഹോംസിന്റെ ജീവിതം സിനിമയാകുന്നു. ദ് ബിഗ് ഷോട്ട് സംവിധായകൻ ആദം മക്കെയാണ് എലിസബത്ത് ഹോംസിന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത്.

2015ല്‍ അമേരിക്കയിലെ കോടീശ്വരിയായ സ്വയം സംരഭയായി തിരഞ്ഞെടുത്ത എലിസബത്ത് ഹോംസ് ഇപ്പോള്‍ പാപ്പരായ അവസ്ഥയിലാണ്. മുപ്പതിനായിരം കോടിയില്‍ നിന്നാണ് പൂജ്യത്തില്‍ എത്തിയത്.

ജെന്നിഫർ ലോറൻസ് ആകും എലിസബത്ത് ആയി എത്തുക. ചിത്രത്തിന്റെ ചർച്ചകൾ ആരംഭിച്ചു.

ഡയക്‌നോസ്റ്റിക് രംഗത്ത് വന്‍ മാറ്റങ്ങളോടെ 2003ലാണ് തെറാനോസ് എന്ന രക്തനിര്‍ണ്ണയ കമ്പനി എലിസബത്ത് ഹോംസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചത്. മറ്റു സ്ഥാപനങ്ങള്‍ ഈടാക്കുന്നതിന്റെ പത്തിലൊന്ന് ഫീസ് നല്‍കിയാല്‍ തെറാനോസില്‍ ടെസ്റ്റുകള്‍ നടത്താമായിരുന്നു. തെറാനോയുടെ രക്ത പരിശോധനാ ഫലങ്ങളില്‍ തുടര്‍ച്ചയായി തെറ്റുകള്‍ വന്നതിനെത്തുടര്‍ന്നാണ് കമ്പനി കൂപ്പുകുത്തിയത്. ഫെഡറല്‍-സ്റ്റേറ്റ് ഏജന്‍സികളുടെ അന്വേഷണം നേരിട്ടതോടെ ഓഹരിയും ഇടിഞ്ഞു.