അകേലയെത്തി; ജംഗിള്‍ ബുക്കിന്‍റെ പുതിയ ട്രെയിലര്‍

ഹോളിവുഡില്‍ നിന്നും ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജംഗിള്‍ ബുക്കിന്‍റെ പുതിയ ട്രെയിലര്‍ ഓണ്‍ലൈനില്‍ പുറത്തുവന്നു. ആദ്യ ട്രെയിലറില്‍ മൗഗ്ലിയും ഷേര്‍ഖാനും ബഗീരയും ബാലുവുമൊക്കെയാണ് നിറഞ്ഞുനിന്നതെങ്കില്‍ ഇത്തവണ അകേലയുമുണ്ട്.

1967ല്‍ പുറത്തിറങ്ങിയ അനിമേഷന്‍ ചിത്രത്തിന്‍റെ റിമേയ്ക്ക് ആണ് ജംഗിള്‍ ബുക്ക് 3ഡി. ജോണ്‍ ഫേവ്രൊ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.സംസാരിക്കുന്ന ചെന്നായയും , കടുവയും, കരടിയും നിറയുന്ന അത്ഭുതലോകമായിരുന്നു ജംഗിള്‍ ബുക്ക്.

ന്യൂയോര്‍ക്കില്‍ ജനിച്ചു വളര്‍ന്ന ഇന്ത്യന്‍ വംശജനായ നീല്‍ സേത്തിയാണ് ചിത്രത്തില്‍ മൗഗ്ലിയെ അവതരിപ്പിക്കുന്നത്. ഹോളിവുഡിലെ പ്രശസ്ത താരങ്ങളാണ് ജംഗിള്‍ ബുക്കിലെ മറ്റുള്ളവര്‍ക്ക് ശബ്ദം നല്‍കുന്നത്. വില്ലന്‍ കടുവയായ ഷേര്‍ഖാന് ഇദ്രിസ് എല്‍ബയും മൗഗ്ലിയുടെ ചങ്ങാതിയായ ബഗീരക്ക് ബെന്‍ കിംഗ്സ്ലിയും ശബ്ദം നല്‍കുന്നു. സ്‌കാര്‍ലറ്റ് ജോണ്‍സണും ലൂപിറ്റ ന്യോങും ജംഗിള്‍ബുക്കില്‍ ശബ്ദം നല്‍കുന്നുണ്ട്.

ബ്രിട്ടീഷുകാരന്‍ ലോക്വുഡ് കിപ്ളിംഗിന്റെയും ആലീസ് മക്ഡൊണാള്‍ഡിന്റെയും മകനായി 1865-ല്‍ ബോംബെയില്‍ ജനിച്ച റുഡ്യാര്‍ഡ് കിപ്ളിംഗ് ആണ് ജംഗിള്‍ ബുക്ക് എന്ന പേരില്‍ മൌഗിയുടെ അമ്പരപ്പിക്കുന്ന ജീവിതം എഴുതിയത്.

ദയവുചെയ്ത് കുട്ടികള്‍ ഈ ട്രെയിലര്‍ കാണരുത്-ദ് ഗ്രീന്‍ ഇന്‍ഫേര്‍ണോ

1967 ഒക്ടോബര്‍ 18നാണ് വാള്‍ട് ഡിസ്നി ജംഗിള്‍ ബുക്ക് സിനിമയാക്കി പുറത്തിറക്കുന്നത്. വോള്‍ഫ്ഗാങ് റീതെര്‍മാനായിരുന്നു ഈ അനിമേഷന്‍ ചിത്രത്തിന്റെ നിര്‍മാതാവ്. വാള്‍ട് ഡിസ്നി അനിമേഷന്‍ സീരീസിലെ 19ാമത്തെ ചിത്രമായിരുന്നു ഇത്. അതു മാത്രമല്ല വാള്‍ട് ഡിസ്നിയുടെ മരണത്തിന് മുന്‍പെടുത്ത അവസാനചിത്രമെന്ന ഖ്യാതിയും ജംഗിള്‍ ബുക്കിനുണ്ട്.

ജംഗിള്‍ ബുക്ക് ആദ്യ ട്രെയിലര്‍ കാണാം

അന്ന് ആ ചിത്രം വന്‍വിജയമായിരുന്നു. കൊടുംകാട്ടില്‍ അകപ്പെട്ട് പോകുന്ന മൌഗിയെന്ന കുഞ്ഞിന്റെ കഥയാണ് ജംഗിള്‍ബുക്ക്. ചെന്നായ്കൂട്ടമാണ് ഭക്ഷവും സ്നേഹവും നല്‍കി ആ കുഞ്ഞിനെ വളര്‍ത്തിയത്. കാട്ടിലെ നിയമവും വേട്ടയാടലും പഠിച്ചു. മൃഗങ്ങളുടെ പോരാട്ടത്തിന്റെയും പകയുടെയും കഥ പറയുകയാണ് ജംഗിള്‍ബുക്ക്. ഇന്ത്യയിലെ കാടുകളായിരുന്നു പശ്ചാത്തലം.