യു/എ സെർട്ടിഫിക്കറ്റ്; ജംഗിൾബുക്ക് കുട്ടികളെ പേടിപ്പിക്കുമെന്ന് സെന്‍സർ ബോർഡ്

കുട്ടികളും മുതിർന്നവരും ഏറെ പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്ന ത്രിഡി അനിമേഷന്‍ ചിത്രം ജംഗിള്‍ ബുക്ക് നാളെ തിയറ്ററകളിലെത്തുകയാണ്. എന്നാൽ ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ യു/എ സെർട്ടിഫിക്കറ്റ് നൽകിയതോടെ കുട്ടികളുടെ കാര്യമാണ് കഷ്ടത്തിലായിരിക്കുന്നത്.

യു/എ , എ സെർട്ടിഫിക്കറ്റുകള്‍ ലഭിച്ച ചിത്രം കാണാന്‍ കുട്ടികള്‍ ശ്രമിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് പുറപ്പെടുവിച്ചിട്ടുണ്ട്. മൾട്ടിപ്ലക്സുകളിലും മറ്റും ഈ ഉത്തരവ് കൃത്യമായി പാലിക്കുന്നു. യു/എ സെർട്ടിഫിക്ക്റ്റ് ലഭിച്ച ഒരു ചിത്രം പ്രായപൂര്‍ത്തിയായവരുടെ ഉപദേശാനുസരണമല്ലാതെ കുട്ടികൾക്ക് കാണാൻ സാധ്യമല്ല.

ഡിസ്‌നി തയ്യാറാക്കിയ ത്രിഡി ഇഫക്ടുകള്‍ വളരെ ഭയാനകമാണെന്നും കുട്ടികളെ ഇത് വല്ലാതെ പേടിപ്പിക്കാൻ സാധ്യതയുണ്ടെന്നുതുമാണ് സെന്‍സര്‍ ബോര്‍ഡ് തലവന്‍ പഹ്‌ലജ് നിഹലാനി പറയുന്നത്.

ത്രി ഡി ആയതിനാൽ മൃഗങ്ങള്‍ കുട്ടിയുടെ മുന്നിലേക്ക് ചാടുന്ന വിധത്തിലുള്ള രംഗങ്ങൾ കുട്ടികളെ ഭീതിപ്പെടുത്തും സിനിമ വളരെ പേടിപ്പെടുത്തുന്നതുകൊണ്ടാണ് സെന്‍സന്‍ ബോര്‍ഡ് ഇങ്ങനെയൊരു തീരുമാനെമടുത്തത് നിഹലാനി പറഞ്ഞു.

എന്നാൽ സെൻസർ ബോർഡിന്റെ ഈ തീരുമാനത്തിനെതിരെ ബോളിവുഡിെല പ്രമുഖർ രംഗത്തെത്തി. ഇത് ഇന്ത്യയ്ക്ക് തന്നെ നാണക്കേടെന്നാണ് നിർമാതാവ് മുകേഷ് ഭട്ട് പറഞ്ഞത്. യുഎ സര്‍ട്ടിഫിറ്റ് നല്‍കുന്നതിന് ഒരു ന്യായികരണവുമില്ല എന്നാണ് സംഗീത സംവിധായകനായ വിശാല്‍ ഭരദ്വാജ് പ്രതികരിച്ചത്.