ജംഗിൾ ബുക്ക്; കിടിലൻ മേയ്ക്കിങ് വിഡിയോ

ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകർ കാത്തിരുന്ന ജംഗിൾബുക്ക് റിലീസിനെത്തി. 1967ല്‍ പുറത്തിറങ്ങിയ അനിമേഷന്‍ ചിത്രത്തിന്‍റെ റിമേയ്ക്ക് ആണ് 3 ഡിയിൽ പുറത്തിറങ്ങിയിരിക്കുന്ന ഈ ചിത്രം. അയണ്‍ മാന്‍ ഒരുക്കിയ ജോണ്‍ ഫേവ്രൊ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ന്യൂയോര്‍ക്കില്‍ ജനിച്ച ഇന്ത്യന്‍വംശജനായ നീൽ സേത്തിയാണ് മൗഗ്ലിയായി എത്തുന്നത്.

ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുന്നവര്‍ പ്രശസ്തരാണ്. ഇഡ്രിസ് എല്‍ബയാണ് ഷേര്‍ഖാന് ശബ്ദം നല്‍കുക. ബഗീരക്കരടിയായി ബെന്‍ കിങ്ങ്സിലിയും കാ പെരുമ്പാമ്പിന് സ്കാര്‍ലറ്റ് ജൊഹാന്‍സണും ശബ്ദം നല്‍കി യിരിക്കുന്നു.