ഒടുവിൽ മൈക്കൽ ബേ വാക്കുമാറി; ട്രാൻസ്ഫോർമേഴ്സ് 5 വരുന്നു

ഇനി ട്രാൻസ്ഫോർമേഴ്സ് സീരിസ് സംവിധാനം ചെയ്യില്ലെന്ന് പറഞ്ഞ മൈക്കൽ സിനിമയുടെ അഞ്ചാം ഭാഗത്തിന്റെ പണിപ്പുരയിലാണ്. സംവിധായകൻ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സിനിമയുടെ അണിയറപ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു.

2014ൽ പുറത്തിറങ്ങിയ ട്രാൻസ്ഫോർമേഴ്സ്: ഏജ് ഓഫ് എക്സ്റ്റിൻഷൻ എന്ന ചിത്രത്തിന്റെ തുടർഭാഗമായാണ് പുതിയ ഭാഗം എത്തുന്നത്. മാർക് വാൾബെർഗ് തന്നെയാകും നായകൻ.