റിലീസിന് മുൻപേ ക്രിസ്മസ് ചിത്രങ്ങൾ ഇന്റർനെറ്റിൽ

ക്രിസ്മസ് റിലീസിന് തയ്യാറെടുക്കുന്ന രണ്ട് ബ്രഹ്മാണ്ഡചിത്രങ്ങളുടെ ഉയർന്ന നിലവാരമുള്ള പ്രിന്റ് ഇന്റർനെറ്റിലൂടെ പുറത്തായി. ഹോളിവുഡ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്വന്റീൻ ടരന്റീനോ ചിത്രം ഹേറ്റ്ഫുൾ ഏയ്റ്റ്, ഇനാരിറ്റോയുടെ ഡികാപ്രിയോ ചിത്രം ദ് റെവണന്റ് എന്നീ ചിത്രങ്ങളാണ് ടോറന്റിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ഓസ്കർ നോമിനേഷനും അവാർഡിനും പരിഗണിക്കുന്ന സമയത്ത് ഇത്തരം സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. ഓസ്കർ സ്ക്രീനിങിനായി ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനിടെ സിനിമയുടെ ബ്ലുറെ കോപ്പികൾ നേരത്തെയും ലീക്ക് ചെയ്തിട്ടുണ്ട്.