അവതാറിനെ തകർത്ത് സ്റ്റാർ വാർസ്

ഹോളിവുഡിലെ സകല കളക്ഷൻ റെക്കോർഡുകളും ഭേദിക്കുകയാണ് ‘സ്റ്റാർ വാർസ്: ദ് ഫോഴ്സ് എവേക്കൻസ്’. യുഎസും കാനഡയുമടങ്ങുന്ന വടക്കേ അമേരിക്കൻ വിപണിയിൽ കഴിഞ്ഞ ചൊവ്വാഴ്ച വരെ 76 കോടി ഡോളറിന്റെ ടിക്കറ്റ് വിൽപ്പനയാണു നടന്നത്. ‘അവതാർ’ സൃഷ്ടിച്ച റെക്കോർഡ് ഇതോടെ തിരുത്തി.

ചൈന ഒഴികെയുള്ള വിദേശ വിപണികളിൽനിന്ന് 160 കോടിയും ആദ്യ ദിനങ്ങളിൽത്തന്നെ കിട്ടിയിട്ടുണ്ട്. ചൈനയിൽ ആദ്യദിനമായ ശനിയാഴ്ച വിറ്റത് 3.3 കോടി ഡോളർ. യുഎസ്– കാനഡ വിപണി കഴിഞ്ഞാൽ ചൈനയാണ് വലിയ സിനിമാപ്രദർശന വിപണി. വരുംദിനങ്ങളിൽ അവതാറിന്റെ മൊത്തം കളക്ഷൻ റെക്കോർഡും സ്റ്റാർവാർസ് ഭേദിക്കുമെന്നാണു വിലയിരുത്തൽ. 280 കോടി ഡോളറായിരുന്നു അവതാറിന്റെ മൊത്തം ടിക്കറ്റ്് വരുമാനം.