പേടിപ്പിക്കാനെത്തിയ ‘കൺജറിങ് പ്രേത’ത്തിന് കിട്ടിയപണി

ഹോളിവുഡ് ഹൊറർ ത്രില്ലറായ കണ്‍ജറിങ് കണ്ട് പേടിച്ച് വിറക്കാത്തവരായി ആരുമില്ല. സിനിമയുടെ രണ്ടാം ഭാഗവും ഈ വർഷം പുറത്തിറങ്ങിയിരുന്നു. കൺജറിങ് 2വിന്റെ പ്രചാരണപരിപാടിയുടെ ഭാഗമായി പ്രാങ്ക് വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി.

കൺജറിങ് 2വില്‍ പ്രേക്ഷകരെ പേടിപ്പിച്ച വാലക് എന്ന കന്യാസ്ത്രീയെപ്പോലെ വേഷം ധരിച്ച് ആളുകളെ പറ്റിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. പലരും പേടിച്ച് ഓടിയെങ്കിലും അവസാനം പ്രേതമായി വേഷംകെട്ടിയ ആളിന് തന്നെ തിരിച്ച് പണികിട്ടുന്നുമുണ്ട്.