ആൻഗ്രി ബേർഡ്സിനും യുഎ സെർട്ടിഫിക്കറ്റ്

ജംഗിള്‍ ബുക്കിന് പിന്നാലെ ആൻഗ്രി ബേർഡ്സ് എന്ന കാർട്ടൂൺ ചിത്രത്തിനും യുഎ സെർട്ടിഫിക്കറ്റ്. രക്ഷിതാക്കളുടെ മാര്‍ഗനിര്‍ദേശത്തോടെ കാണണമെന്ന് (പേരന്റല്‍ ഗൈഡൻസ്–പിജി) റേറ്റ് ചെയ്ത് വരുന്ന ചിത്രത്തിന് യുഎ സെർട്ടിഫിക്കറ്റേ നല്‍കാനാകൂ എന്ന് സെന്‍സര്‍ ബോര്‍ഡ് തലവന്‍ പഹ്‌ലജ് നിഹലാനി പ്രതികരിച്ചു.

സർട്ടിഫിക്കറ്റ് മാത്രമാണ് നൽകിയതെന്നും ചിത്രത്തിന്റെ ഒരു ഭാഗത്തിലും കത്രിക വെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ജംഗിള്‍ബുക്കിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെന്‍സര്‍ ബോര്‍ഡ് നടപടി വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.

സെന്‍സര്‍ ബോര്‍ഡിനെ വിമര്‍ശിക്കുന്നതിന് മുമ്പ് എന്തുകൊണ്ടാണ് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് മനസ്സിലാക്കണമെന്നും സിനിമ കണ്ടതിന് ശേഷം മാത്രം സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ തെറ്റുണ്ടോ ശരിയുണ്ടോ എന്ന് ചർച്ച ചെയ്താൽ മതിയെന്നും നിഹലാനി പറയുന്നു.