ഒറ്റ ടേക്കിൽ ഒരു സിനിമ

ഒറ്റ ടേക്കിൽ ഒരു സിനിമ. ദൈർഘ്യം 2 മണിക്കൂർ 18 മിനിറ്റ്. ഒറ്റ രാത്രയിലെ കഥ പറയുന്ന യൂറോപ്യൻ ചിത്രമായ വിക്ടോറിയ എന്ന ത്രില്ലർ സിനിമയാണ് ഒറ്റ ടേക്കിൽ പൂർത്തിയാക്കിയത്.

ഒരു സ്പാനിഷ് യുവതി ബർലിൻ നഗരം സന്ദർശിക്കാനെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 2014 ഏപ്രിൽ 17-ന് വൈകുന്നേരം 4.30യ്ക്കും 7.00നും ഇടയിലാണ് ഇൗ സിനിമ ചിത്രീരിച്ചത്. ചിത്രത്തിന്റെ ടാഗ് ലൈൻ തന്നെ ഒരു നഗരം ഒരു രാത്രി ഒരു ടേക്ക് എന്നാണ്. 3 പ്രാവശ്യം ഒറ്റ ടേക്കിൽ ചിത്രമെടുത്ത ശേഷം അതിൽ മികച്ച നിന്ന് 3-ാമത്തെ ടേക്കാണ് സിനിമയാക്കിയിരിക്കുന്നത്.

ജർമൻ സംവിധായകനായ സെബാസ്റ്റ്യൻ ഷിപ്പർ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു സിനിമ സംവിധാനം ചെയ്യാൻ ബുദ്ധിയല്ല ആവശ്യമെന്നും പെട്ടെന്നു തീരുമാനമെടുക്കാനും ചിത്രത്തിന്റെ ഗതിയനുസരിച്ച് പ്രവർത്തിക്കാനുമുള്ള കഴിവുമാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു. സിനിമ അടുത്ത കൊല്ലം റിലീസിനെത്തും.