ഭിന്നശേഷിക്കാരുടെ കലോത്സവത്തിൽ അപ്രതീക്ഷിത അതിഥിയായി ചാക്കോച്ചൻ

പ്രതീക്ഷിക്കാതെ എത്തിയ പ്രിയ താരത്തെ കണ്ട് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സന്തോഷം. ആലപ്പുഴ ജവഹർ ബാലഭവനിൽ നടന്ന് വരുന്ന ഭിന്നശേഷിക്കാരുടെ ജില്ലാതല കലാമൽസരവേദിയിലാണ് കുഞ്ചാക്കോ ബോബൻ എത്തിയത്.

ആലപ്പുഴയിൽ നടക്കുന്ന കുട്ടനാടൻ മാർപാപ്പ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് താരമെത്തിയത്. ഒരു മണിക്ക്‌ റോളം കുട്ടികളുമായി ചിലവഴിച്ച ചാക്കോച്ചൻ മധുര പലഹാര വിതരണം ചെയ്തു . സിനിമാ നിർമാതാവ് ഹസീബ് ഹനിഫ്, മുൻ വൈസ് ചെയർമാൻ ബി അൻസാരി,ബഷിർ കോയ പറമ്പിൽ, വി.ജി വിഷ്ണു എന്നിവരും സന്നിഹിതരായിരുന്നു.

ഛായാഗ്രാഹകനായ ശ്രീജിത്ത് വിജയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടനാടന്‍ മാര്‍പാപ്പ. അതിഥി രവിയാണ് നായിക. ഇന്നസെന്റ്, അജു വര്‍ഗീസ്, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മലയാളം മൂവി മേക്കേഴ്സിന്റെ ബാനറില്‍ ഹസീബ് ഹനീഫ് നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ആലപ്പുഴയാണ്.