Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തട്ടുംപുറത്ത് അച്യുതനെ വിമർശിച്ച് കമന്റ്; ലാൽ ജോസ് ട്രോളി കൊന്നു!

thattinpurathu-achyuthan

തട്ടുംപുറത്ത് അച്യുതൻ റിലീസ് ആകുന്നതിനു മുൻപ് മോശമാണെന്നു കമന്റ് ചെയ്തയാൾക്കു മറുപടി നൽകി സംവിധായകൻ ലാൽ ജോസ്. പടം മോശമാണെന്നും കാശുപോയി എന്നുമാണ് ഹിഷാം എന്ന ആളുടെ കമന്റ്. 'അച്യുതൻ റിലീസ് ആയി എന്നു കരുതി പാവം നാളെ പടം കാണണേ' എന്ന കുറിപ്പോടെ സ്ക്രീൻ ഷോട്ട് സഹിതം സോഷ്യൽമീഡിയയിൽ പങ്കുവച്ചാണ് ലാല്‍ ജോസിന്റെ മറുപടി. 

കുഞ്ചാക്കോ ബോബനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണു തട്ടുംപുറത്ത് അച്യുതൻ. ശ്രാവണയാണു ചിത്രത്തിലെ നായിക. നെടുമുടി വേണു, ഹരീഷ് കണാരന്‍, ബിന്ദു പണിക്കർ, ഇർഷാദ്, കൊച്ചു പ്രേമൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. 

എം. സിന്ധുരാജ് തിരക്കഥയും സംഭാഷണവും എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വർഗീസ് ആണ്. ബീയാർ പ്രസാദ്, അനിൽ പനച്ചൂരാൻ എന്നിവരുടെ വരികൾക്കു ദീപാങ്കുരനാണു സംഗീതം. ചിത്രം നാളെ തീയറ്ററുകളിലെത്തും.