ലാല്‍ജോസിന്‍റെ പുതിയ ചിത്രമായ നീന മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സ്ത്രീകേന്ദ്രീകൃത പ്രമേയം പറയുന്ന പുതിയ സിനിമ ‘നീന’യ്ക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കുന്നതായി സംവിധായകന്‍ ലാല്‍ ജോസ് പറഞ്ഞു.
അതേസമയം നീനയില്‍ ആദ്യം നായികയായി തീരുമാനിച്ചിരുന്നത് ദീപ്തിയെ അല്ലായിരുന്നെന്നും മറ്റൊരു പ്രമുഖ നടിയെ ആയിരുന്നെന്നും ലാല്‍ജോസ് പറഞ്ഞു. സിനിമയ്ക്കായി ആ നടിയെ സമീപിച്ചെങ്കിലും പ്രതിഫലം കൂടുതല്‍ ചോദിച്ചതിനാല്‍ ഒഴിവാക്കുകയായിരുന്നുവെന്നും ലാല്‍ ജോസ് കൊച്ചിയില്‍ പറഞ്ഞു. നായിക ദീപ്തി സതിക്കും നടന്‍ വിജയ്ബാബു,തിരക്കഥാകൃത്ത് വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലാല്‍ജോസ് തന്റെ പുതിയ സിനിമ നീനയുടെ വിശേഷങ്ങള്‍ പങ്ക് വെച്ചത്.
രണ്ട് സ്ത്രീകഥാപാത്രങ്ങള്‍. നീന, നളിനിയും . ഈരണ്ടു പേരുകളുടെയും ആദ്യാക്ഷരങ്ങളാണ് സിനിമയ്ക്ക് പേരായതെന്ന് ലാല്‍ ജോസ് പറഞ്ഞു. മുംബൈ സ്വദേശിയായ പാതിമലയാളിയാണ് ദീപ്തി സതി. മൈത്രി അഡ്വര്‍ടൈസിങ്ങ് കമ്പനിയുടെ ക്രിയേറ്റീവ് ഹെഡായ വേണുഗോപാലാണ് ചിത്രത്തിന് തിരക്കഥയും ഗാനങ്ങളും രചിച്ചത് .ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.