ആദ്യ പാട്ടു കണ്ടപ്പോഴേ നമുക്കൊരുപാടിഷ്ടമായതാണ് രജിഷ വിജയൻ-വിനീത് ശ്രീനിവാസൻ ജോഡിയെ. പ്രണയത്തിലെ ഏറ്റവും മനോഹരമായ കുറേ നിമിഷങ്ങൾ കോർത്തിണക്കിയ ഒഴുകിയൊഴുകി എന്നു തുടങ്ങുന്ന പാട്ടിൽ ഇരുവരും അത്രയേറെ രസകരമായിട്ടാണ് അഭിനയിച്ചത്. രണ്ടാം ഗാനമായ കണ്ണാകെ കാണുമ്പോൾ ഇരുവരും ചേർന്ന ജോഡിയെ ഒരുപാടിഷ്ടമാകും.
പുതിയ കാലത്തെ യുവത്വം ജീവിതം ആഘോഷിക്കുന്നതെങ്ങനെയെന്നാണ് കണ്ണാകെ എന്ന ഗാനത്തിലുള്ളത്. സെൽഫിയും കൂട്ടുകാരോടൊത്തുള്ള കറക്കവും ഒക്കെയായി ഓരോ ദിവസവും എങ്ങനെ രസകരമാക്കുന്നുവെന്ന് പറയുന്നു വിഡിയോ. വിനീതും രജിഷയും സ്വാഭാവിക അഭിനയത്തിൽ പാട്ടിന്റെ വിഡിയോ മനോഹരമാക്കി. വിനീതും ടീനു ടെലൻസും ചേർന്നാണീ ഗാനം പാടിയിരിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് ബിജിബാലിന്റേതാണു സംഗീതം.