അമലയുടെ ‘വിവാദ ഗ്ലാമറസ്’ ഗാനം: വിഡിയോ പുറത്തിറങ്ങി

നടിമാരുടെ ഗ്ലാമറസ് ലുക്കിലുള്ള കഥാപാത്രങ്ങൾ പലപ്പോഴും ചർച്ചകൾക്കും വിവാദങ്ങൾക്കും വിധേയമാകാറുണ്ട്. അങ്ങനെയൊരു വിവാദത്തിന് വഴി വച്ചതാണ് അമല പോൾ അഭിനയിച്ച തിരുട്ടുപയലേ 2 എന്ന ചിത്രത്തിലെ ഒരു ഗാനം. വിദ്യാസാഗർ സംഗീതം നൽകിയ ഇൗ ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. പാ. വിജയ് രചന നിർവ്വഹിച്ച ഗാനം പാടിയത് കാർത്തികും ശ്വേത മോഹനും ചേർന്നാണ്. 

നീണ്ട നാൾ എന്ന പാട്ടും അതിലെ രംഗങ്ങളും പ്രണയാർദ്രമാണ്. കഥാപാത്രങ്ങൾക്കും അവരുടെ ഭാവാഭിനയത്തിനും പാട്ടിനും ഭംഗിയേറെ. ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു നിമിഷത്തിന്റെ ആഘോഷമാണ് പാട്ടിലുള്ളത്. ബോബി സിംഹയാണ് ചിത്രത്തിലെ നായകൻ. സുശി ഗണേശൻ സംവിധാനം ചെയ്ത ചിത്രം തീയറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്.