sections
MORE

'ഐഷു, തൊട്ടതെല്ലാം ഹിറ്റാണല്ലോ, മച്ചാന് ടൊവീനോ ലുക്ക്', പ്രണയാർദ്രം ഇവർ

Aiswarya Lakshmi new
SHARE

'വിജയ് സൂപ്പറും പൗർണമിയും' എന്ന ചിത്രം തീയറ്ററിൽ കണ്ടതിനു ശേഷം ശരാശരി ആസ്വാദകർ ആദ്യം യൂട്യൂബിൽ തിരഞ്ഞ ഗാനമാണ് 'ഏതോ മഴയിൽ'. മനോഹരമായ പ്രണയഗാനമായാണ് 'ഏതോ മഴയിൽ' ചിത്രത്തിൽ എത്തുന്നത്. വിജയ് യേശുദാസും ശ്വേത മോഹനുമാണ് ആലാപനം. പ്രിൻസ് ജോർജിന്റെ സംഗീതം. ജിസ് ജോയിയുടെതാണു വരികൾ. 

'ഏതോ മഴയിൽ, നനവോടെ നാം അന്നു കണ്ടു

തീരാ മൊഴിയിൽ മൗനങ്ങളായ് ഒന്നലിഞ്ഞു'

പ്രണയവും അൽപം നൊമ്പരവും നിറയുന്നതാണു വരികൾ. വിജയിന്റെയും ശ്വേതയുടെയും പ്രണയാർദ്രമായ ആലാപനവും മനോഹര ദൃശ്യങ്ങളും ഗാനത്തിനു മിഴിവേകുന്നുണ്ട്. മൊത്തത്തിൽ ഒരു പ്രണയ ഗാനത്തിനു വേണ്ട ചേരുവകളെല്ലാം ചേർത്താണു ഗാനം എത്തുന്നത്.

Aiswarya Lakshmi

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഗാനം മണിക്കൂറുകൾക്കകം തന്നെ യൂട്യൂബിൽ തരംഗമായി മാറിക്കഴിഞ്ഞു. രണ്ടരലക്ഷത്തിലധികം ആളുകൾ ഇതിനോടകം തന്നെ ഗാനം യൂട്യൂബിൽ കണ്ടു കഴിഞ്ഞു. ഗാനരംഗത്തിൽ അതി സുന്ദരിയായാണ് ഐശ്വര്യ ലക്ഷ്മി എത്തുന്നത്. ആസിഫ് അലി ഈ ഗാനത്തിൽ വേണമായിരുന്നു എന്നാണു ചിലരുടെ അഭിപ്രായം. 'ഐഷു, തൊട്ടതെല്ലാം ഹിറ്റാണല്ലോ, പാട്ടിലെ മച്ചാനെ കണ്ടാൽ ടൊവീനോയുടെ ലുക്കുണ്ട്' എന്നിങ്ങനെയാണ് ഗാനത്തിനു ചിലരുടെ കമന്റുകൾ. 

'ഏതോ മഴയിൽ' എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണു വിജയ് സൂപ്പറും പൗർണമിയും. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. സിദ്ധിഖ്, രഞ്ജി പണിക്കർ, കെപിഎസി ലളിത,  ശാന്തി കൃഷ്ണ, എലീന, ബാലു വർഗീസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ജിസ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA