നാദിർഷയുടെ സംഗീതം, ജയറാമിന്റെ അഭിനയം

രമേഷ് പിഷാരടി സംവിധായകനാകുന്ന ആദ്യ സിനിമ പഞ്ചവർണ്ണതത്തയിൽ നാദിർഷ ഇൗണമിട്ട ഗാനം പുറത്തിറങ്ങി. ‘വരിക രസിക’ എന്ന ഗാനം ഒരു വിവാഹച്ചടങ്ങിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പുതിയ ലുക്കിൽ എത്തുന്ന ജയറാമാണ് പാട്ടിലെ താരം. ചടുല വേഗത്തിന്റെ നാദിർഷ ടച്ച് ഗാനത്തിനുണ്ട്. 

സന്തോഷ് വർമ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് ശങ്കർ മഹാദേവനാണ്. ചിത്രത്തിലെ മറ്റു ഗാനങ്ങൾക്ക് ഇൗണം കൊടുത്തിരിക്കുന്നത് എം.ജയചന്ദ്രനാണ്. ഇതേ ചിത്രത്തിൽ മലയാളികളുടെ പ്രിയ ഗായകൻ എം.ജി ശ്രീകുമാർ പാടിയ മറ്റൊരു ഗാനത്തിന് വൻ സ്വീകരണമാണ് ലഭിച്ചത്. 

ജയറാമും കുഞ്ചാക്കോ ബോബനും സിനിമയിൽ മുഖ്യ കഥാപാത്രങ്ങളാകുന്നു. മേക്കോവറിൽ മാത്രമല്ല ശബ്ദത്തിലും വ്യത്യസ്തയുമായാണ് ജയറാം ചിത്രത്തിൽ എത്തുന്നത്. അനുശ്രീയാണ് നായിക. ധർമജൻ, സലിം കുമാർ, കുഞ്ചൻ തുടങ്ങി നീണ്ടനിര തന്നെ സിനിമയിൽ അണിനിരക്കുന്നു. മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മാതാവ്.  അവതാരകനും ഗാനരചയിതാവുമായ ഹരി.പി നായരും പിഷാരടിയും ചേര്‍ന്നാണ് തിരക്കഥയെഴുതുന്നത്.