സാമൂഹിക വിമർശനമുയർത്തി ആഭാസത്തിലെ ഉൗരാളിപ്പാട്ട്

സുരാജ് വെഞ്ഞാറമ്മൂടും റിമ കല്ലിങ്കലും പ്രധാന വേഷത്തിലെത്തുന്ന ആഭാസം എന്ന സിനിമയിലെ സാമൂഹിക വിമർശനമുൾക്കൊള്ളുന്ന ഗാനം പുറത്തിറങ്ങി. ഉൗരാളി എന്ന പ്രശസ്ത ബാൻഡ് ഇൗണം കൊടുത്തിരിക്കുന്ന ഗാനം കേരളത്തിൽ നടന്ന സമകാലികസാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ഒന്നാണ്.

സജി സുരേന്ദ്രനാഥിന്റെ വരികൾ‌ ആലപിച്ചിരിക്കുന്നത് മാർട്ടിനാണ്. ഇന്ദ്രൻസ്, അലെൻസിയർ, ശീതൾ ശ്യാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂബിത് നമ്രദത്ത് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ട്രെയിലറും മറ്റു പാട്ടുകളും ശ്രദ്ധേയമായിരുന്നു. ചിത്രം ഉടൻ പ്രദർശനത്തിനെത്തും.