Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം പറഞ്ഞ് പാർവതിയും പൃഥ്വിയും: ‘കൂടെ’യിലെ പുതിയ വിഡിയോ ഗാനം

prithvi-parvathy-koode

പൃഥ്വിരാജ് ചിത്രം 'കൂടെ'യിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. പൃഥ്വിയും പാർവതിയും ചേർന്ന് അഭിനിയിച്ചിരിക്കുന്ന വാനവില്ലേ എന്ന ഗാനമാണ് അണിയറക്കാർ പുറത്തു വിട്ടിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഇൗണമിട്ടിരിക്കുന്നത് എം.ജയചന്ദ്രനാണ്. 

പാർവതിയും പൃഥ്വിയും ചേരുന്ന മനോഹര പ്രണയരംഗങ്ങളാണ് പാട്ടിന്റെ പ്രത്യേകത. അഞ്ജലി മേനോനാണ് ചിത്രത്തിന്റെ സംവിധാനം. 'കൂടെ' യിലെ ആദ്യഗാനങ്ങൾക്കും ടീസറിനും വലിയ സ്വീകരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിച്ചിരുന്നത്. വർഷങ്ങൾക്കു ശേഷം നസ്രിയ അഭിനയിക്കുന്നെന്ന പ്രത്യേകതയും ഇൗ ചിത്രത്തിനുണ്ട്.