Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഭൂം ഭൂം ഭൂ'മിനു ശേഷം 'ബമ്പ ബമ്പ'യുമായി 'ഇബ്‌ലിസ്'

madonaasif

മരണാനന്തര ജീവിതത്തിന്റെ കഥപറയുന്ന ഇബ്‌ലിസിലെ പുതിയ ഗാനം പുറത്തിറങ്ങി. ലാൽ, ആസിഫലി, മഡോണ സെബാസ്റ്റിൻ എന്നിവരാണ് ഗാനരംഗത്തിൽ എത്തുന്നത്. ബമ്പ ബമ്പ എന്ന ഗാനം ആലപിച്ചിരിക്കുന്നത് അശോക് പൊന്നപ്പനാണ്. ഡോൺ വിൻസന്റിന്റെതാണ് സംഗീതം. മനു മഞ്ജിത്തിന്റെതാണ് വരികൾ. 

ചിത്രത്തിലെ ഭൂഭൂംഭൂം എന്ന ഗാനത്തിനു മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നു ലഭിച്ചത്. ഗാനം യുട്യൂബ് ട്രെന്റിങിൽ ഒന്നാമതെത്തി. 

വി എസ് രോഹിതാണ് ചിത്രത്തിന്റെ സംവിധാനം. മരണാനന്തര ജീവിതത്തെ കുറിച്ചു വ്യത്യസ്തമായ രീതിയിൽ കഥപറയുന്ന ചിത്രമാണ് ഇബ്‌ലിസ്. ഒരു നാടിന്റെ ശാപമായി മാറുന്ന മരണമാണ് ചിത്രത്തിന്റെ പ്രമേയം