Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവാക്കൾ ഏറ്റെടുത്ത് സകലകലാശാലയിലെ തേപ്പുപാട്ട്

dq-theppu

സകലകലാശാലയിലെ തേപ്പുപാട്ടു റിലീസ് ചെയ്തു മലയാളിയുടെ പ്രിയതാരം ദുൽഖർ സൽമാൻ.ചിത്രത്തിലെ 'ഇല്ലാത്ത കാശിന്' എന്നു തുടങ്ങുന്ന ഗാനമാണു ദുൽഖർ റിലീസ് ചെയ്തത്. ബെന്നി ദയാല്‍ ആണു ഗാനം ആലപിച്ചിരിക്കുന്നത്. 

ബി.കെ. ഹരിനാരായണന്റെ വരികൾക്ക് എബി ടോം സിറിയക് ആണു സംഗീതം. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ നിരവധി പേർ ഗാനം കണ്ടു. മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. 

വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന  സകലകലാശാലയിൽ നിരഞ്ജൻ, മാനസ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ധർമജൻ ബോൾഗാട്ടി, ടിനി ടോം, എന്നിവരു ചിത്രത്തിൽ വിവിധ വേഷങ്ങളിൽ എത്തുന്നുണ്ട്.