പ്രേതത്തിൽ ‘പെൺ ശബ്ദത്തിൽ’ വിനീത് ശ്രീനിവാസൻ

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പ്രേതം എന്ന ചിത്രത്തിലെ ടൈറ്റില്‍ ഗാനം റിലീസ് ചെയ്തു. ഒരുത്തിക്ക് പിന്നാലെ…എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ആണിന്റെയും പെണ്ണിന്റെയും ശബ്ദത്തില്‍ വിനീത് പാടുന്നതാണ് ടൈറ്റില്‍ സോങിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

പാട്ടിന്റെ മേക്കിങും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റുഡിയോയില്‍ വിനീതിനും സംഗീത സംവിധായകന്‍ ആനന്ദ് മധുസൂധനനും സംവിധായകര്‍ രഞ്ജിത്ത് ശങ്കറിനും ഒപ്പം ജയസൂര്യ, ഷറഫുദ്ദീന്‍, അജു വര്‍ഗ്ഗീസ് എന്നിവരുമുണ്ട്. പാവ എന്ന ചിത്രത്തിനു ശേഷം ആനന്ദ് മധുസൂദനന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് പ്രേതം.