ആനന്ദത്തിൽ നിർമ്മാണം മാത്രമല്ല, വിനീത് പാട്ടും എഴുതും

അഭിനയം, തിരക്കഥ, സംഗീത സംവിധാനം, ആലാപനം ഈ മേഖലകളിലെല്ലാം ഒരുപോലെ ശ്രദ്ധ നേടിക്കഴിഞ്ഞു വിനീത് ശ്രീനിവാസൻ. ഇനി പാട്ടെഴുത്തിലേക്കു കൂടി. ആനന്ദം എന്ന ചിത്രത്തിലേക്കായി വിനീത് ശ്രീനിവാസൻ‌ പാട്ടെഴുതുകയാണ്. സച്ചിന്‍ വാര്യറുടേതാണു സംഗീതം.

നവാഗതനായ ഗണേഷ് രാജ് ഒരുക്കുന്ന ക്യാംപസ് ചിത്രമാണിത്. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ വിനീത് തന്നെയാണു സിനിമയുടെ നിർ‌മ്മാണവും. ഒരു കൂട്ടം എഞ്ചിനീയറിങ് വിദ്യാർഥികളുടെ കഥ പറയുന്ന സിനിമയാണിത്. ആനന്ദ് സി ചന്ദ്രനാണു ഛായാഗ്രഹണം.