Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിശോധന വന്നു; ഓഫിസ് അറ്റൻഡന്റുമാരുടെ 895 ഒഴിവ് പിഎസ്‌സിയെ അറിയിച്ചു

psc

തിരുവനന്തപുരം∙ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സംസ്ഥാനത്തെ 14 ജില്ലകളിൽ നടത്തിയ പ്രത്യേക പരിശോധനയെ തുടർന്ന് ഓഫിസ് അറ്റൻഡന്റുമാരുടെ 895 ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തു. പിഎസ്‌സിയുടെ ഓഫിസ് അറ്റൻഡന്റ് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്നത് 28ന് ആണ്. ഉദ്യോഗാർഥികൾ മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിലെ 29 ഉദ്യോഗസ്ഥർ ആറു ടീമുകളായി തിരിഞ്ഞു മുഴുവൻ ജില്ലകളിലും പരിശോധന നടത്തിയത്.

ഓരോ ജില്ലയിലും പുതുതായി റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം: തിരുവനന്തപുരം (114), കൊല്ലം (75), പത്തനംതിട്ട (47), ആലപ്പുഴ (37), കോട്ടയം (32), ഇടുക്കി (37), എറണാകുളം (69), തൃശൂർ (34), പാലക്കാട് (57), മലപ്പുറം (42), കോഴിക്കോട് (57), വയനാട് (23), കണ്ണൂർ (58), കാസർകോട് (36), ഹെഡ് ഓഫിസുകൾ (177). റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കും മുമ്പു റിപ്പോർട്ട് ചെയ്യുന്ന മുഴുവൻ ഒഴിവുകളിലേക്കും നിലവിലുള്ള പട്ടികയിൽ നിന്നാണു നിയമനം നടത്തുക. എൽഡി ക്ലാർക്ക് പട്ടികയുടെ കാര്യത്തിലും ഇതുപോലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനു പ്രത്യേക പരിശോധന നടത്തിയിരുന്നു.