Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജി. മൂന്നാംഘട്ട അലോട്മെന്റ‌് പ്രസിദ്ധീകരിച്ചു

518733132

തിരുവനന്തപുരം∙ എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്ക‌ുള്ള മൂന്നാംഘട്ട അലോട്മെന്റ‌് ഇന്ന‌ലെ രാത്രി വൈകി നടത്തി. അലോട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് ഇന്നുമുതൽ 25 വരെ ഫീസ് അടച്ചു കോളജുകളിൽ ചേരാം. സംസ്ഥാനത്തൊട്ടാകെയുള്ള പതിനേഴായിരത്തിലേറെ ബിടെക് സീറ്റുകളിലേക്കാണ് അലോട്മെന്റ് നടത്തിയത്. 

പുതിയതായി 38 സ്വാശ്രയ ഫാർമസി കോളജുകൾ കൂടി മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ 10 വരെ ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്മെന്റ്. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകരമില്ലാത്ത ഏതാനും ഫാർമസി കോളജുകളെ അലോട്ട്മെന്റിൽ ഉൾപ്പെടുത്തിയിട്ടില്ല. നിശ്ചിത സമയത്തിനുള്ളിൽ ഫീസ് അടച്ച് കോളജുകളിൽ ഹാജരായി പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റും ഹയർ ഓപ്ഷനുകളും റദ്ദാകും.

ഇതു സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്‌, ആർക്കിടെക‌്ചർ, ഫാർമസി കോളജുകളിലേക്കുള്ള അവസാന അലോട്മെന്റ‌് ആണ്. സ്വകാര്യ സ്വാശ്രയ ആർക്കിടെക്ചർ കോളജുകളിൽ ഈ അലോട്മെന്റ് ലഭിക്കുന്നവർ നിർബന്ധമായും ചേരണം. അല്ലെങ്കിൽ 50,000 രൂപ പിഴ അടയ്ക്കേണ്ടി വരും. പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അടച്ച ഫീസും നഷ്ടപ്പെടും. മൂന്നാം ഘട്ട അലോട്ടമെന്റിൽ സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലും സ്വാശ്രയ ആർക്കിടെക്ചർ കോളജുകളിലും പ്രവേശനം നേടുന്ന വിദ്യാർഥികളെ പിന്നീടുള്ള ഓൺലൈൻ അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല.