Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരാർ നിയമനത്തിനു റാങ്ക് പട്ടിക: ആവശ്യം പിഎസ്‌സി യോഗം തള്ളി

PSC

തിരുവനന്തപുരം∙ജല അതോറിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ  അസിസ്റ്റന്റ് എൻജിനിയർമാരെ  നിയമിക്കുന്നതിനു റാങ്ക് പട്ടിക ആവശ്യപ്പെട്ടതു പിഎസ്‌സി യോഗം തള്ളി. പ്രളയത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ആരോഗ്യ വകുപ്പിൽ നഴ്സുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു റാങ്ക് പട്ടിക ആവശ്യപ്പെട്ടപ്പോൾ  പിഎസ്‌സി നൽകിയിരുന്നു.തുടർന്നു പല വകുപ്പുകളും താൽക്കാലിക നിയമനത്തിനു പട്ടിക ചോദിക്കുന്ന സാഹചര്യത്തിലാണു ആവശ്യം തള്ളിയത്. ഇത് അംഗീകരിച്ചാൽ  റാങ്ക് പട്ടിക താൽക്കാലിക നിയമനത്തിനുള്ളതായി മാറുമെന്നു യോഗം വിലയിരുത്തി.

ഒരു വർഷമായപ്പോൾ കാലഹരണപ്പെട്ട ബീറ്റ് ഫോറസ്റ്റ് ഓഫിസർ റാങ്ക് പട്ടിക ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ വീണ്ടും സജീവമാക്കി. മൂന്നു വർഷം വരെയോ അടുത്ത റാങ്ക് പട്ടിക വരുന്നതു വരെയോ തുടരും. 

മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് രണ്ട് (എസ്‌സി), തിരുവനന്തപുരം ജില്ലയിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ എൽപിഎസ് (അറബിക്–എസ്ഐയുസി നാടാർ), ഹയർ സെക്കൻഡറി ടീച്ചർ പോളിറ്റിക്കൽ സയൻസ് ജൂനിയർ (പട്ടിക വർഗം) തസ്തികകളിലേക്ക് ഇന്റർവ്യൂ നടത്തും.പത്തനംതിട്ട ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ്്സ്റ്റോക്ക്് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്(എൽസി/എഐ)തസ്തികയിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.

ജലഗതാഗത വകുപ്പിൽ സ്രാങ്ക് (എസ്ഐയുസി നാടാർ), കമ്പനി–ബോർഡ്–കോർപറേഷനുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/സ്റ്റെനോഗ്രഫർ തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. കെടിഡിസിയിൽ പ്ലമർ, കെഎസ്ആർടിസി, കെഎൽഡിബി എന്നിവിടങ്ങളിൽ ജൂനിയർ അസിസ്റ്റന്റ്/അസിസ്റ്റന്റ്് ഗ്രേഡ് രണ്ട്/എൽഡിസി, ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയിൽ ജൂനിയർ അസിസ്റ്റന്റ്് (പട്ടികവർഗം), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഓഫ്താൽമിക് അസിസ്റ്റന്റ്് ഗ്രേഡ് രണ്ട് (പട്ടിക വിഭാഗം),ജൂനിയർ ലാബ്് അസിസ്റ്റന്റ്് (പട്ടികവർഗം), എറണാകുളം ജില്ലയിൽ വിവിധ വകുപ്പുകളിൽ എൽഡിസി (പട്ടികവിഭാഗം) തസ്തികകളിലേക്കു സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

കോട്ടയം ജില്ലയിൽ എൻസിസി/എസ്ഡബ്ലുഡി വകുപ്പിൽ  ഡ്രൈവർ ഗ്രേഡ് രണ്ട്(എച്ച്ഡിവി-മുസ്ലിം)എറണാകുളം ജില്ലയിൽ ഇതേ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് രണ്ട്(എച്ച്ഡിവി–എസ്‌സി വിമുക്തഭടന്മാർ) തസ്തികകളിലേക്കു പ്രായോഗിക പരീക്ഷ നടത്തും. കാസർകോട് ജില്ലയിൽ  പൊലീസ്് കോൺസ്റ്റബിൾ ഡ്രൈവർ (എൽസി/എഐ), മലപ്പുറം ജില്ലയിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (ഒഎക്സ്) തസ്തികകളിലേക്കു ശാരീരിക അളവെടുപ്പും പ്രായോഗിക പരീക്ഷയും നടത്തും.