Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷ്യം ധനലക്ഷ്മി ബാങ്കിനെ ലാഭത്തിലാക്കുക: ടി.ലത

t-latha-dhanalakshmi-bank

തൃശൂർ ∙ വ്യക്തിഗത സേവനം കൂടുതൽ മികവുറ്റതാക്കി  ധനലക്ഷ്മി ബാങ്കിനെ ലാഭത്തിലേക്കു നയിക്കുമെന്നു മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ടി.ലത. സംസ്ഥാനത്തെ ഒരു ബാങ്കിന്റെ മാനേജിങ് ഡയറക്ടർ പദവിയിലെത്തുന്ന ആദ്യ വനിതയാണിവർ. തമിഴ്നാട് സ്വദേശിയായ ലത പഞ്ചാബ് നാഷനൽ ബാങ്ക് ജനറൽ മാനേജരായിരുന്നു. ബാങ്കിങ് രംഗത്ത് 37 വർഷത്തെ പരിയചസമ്പത്തുമായാണ് എംഡിയായി ചുമതലയേറ്റത്. 

∙ ചെറിയ സംഖ്യയാണെങ്കിലും നഷ്ടത്തിലായ ബാങ്കിൽ ഇത്തരമൊരു ചുമതലയേൽക്കുന്നതു ബുദ്ധിപൂർവമായ തീരുമാനമായിരുന്നോ ? 

   ഇതൊരു വെല്ലുവിളിയാണ്. അതറിഞ്ഞുകൊണ്ടുതന്നെയാണ് ചുമതല ഏറ്റെടുക്കുന്നതും. കേരളത്തിന്റെ ബാങ്കാണ് ധനലക്ഷ്മി. അതുകൊണ്ടുതന്നെ അതിനു വളർച്ചയുടെ സാധ്യത വലുതാണ്. 

∙ ചെറിയ ബാങ്കുകൾ ലയിച്ചു വലിയ ബാങ്കുകൾ വരുമ്പോൾ ചെറിയ ബാങ്കുകൾക്കു പ്രസക്തിയുണ്ടാകുമോ? 

ചെറിയ ബാങ്കുകൾക്ക് ഈ സാഹചര്യത്തിലാണു പ്രസക്തി കൂടുന്നത്. ഉപയോക്താക്കൾക്കു വ്യക്തിഗത സേവനം നൽകാൻ അവർക്കാണു കഴിയുക. അതു നൽകുന്ന കാര്യത്തിലാകും ധനലക്ഷ്മി ശ്രദ്ധയൂന്നുക. ഓരോ ഉപയോക്താവുമായും ബന്ധമുണ്ടാകും. അതു പലപ്പോഴും വലിയ ബാങ്കുകളിൽനിന്നു ലഭിക്കില്ല. 

∙ഏതു മേഖലയിലാകും കൂടുതൽ ശ്രദ്ധിക്കുക? 

ബാങ്കിനു പുതിയൊരു പ്രവർത്തന പദ്ധതിയുണ്ടാക്കുന്നതിനായി ചർച്ചകൾ തുടങ്ങി. അതുമായി ഉടൻ ഞങ്ങൾ രംഗത്തുവരും.