Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി മൈഗ്രേഷൻ: 31 വരെ അപേക്ഷിക്കാം

Goods and Services Tax - GST

തിരുവന്തപുരം∙ ജിഎസ്ടി മൈഗ്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ ഇൗ മാസം 31 വരെ അപേക്ഷിക്കാം. വാറ്റ്, സർവീസ് ടാക്സ് തുടങ്ങിയവയിൽ റജിസ്ട്രേഷൻ ഉണ്ടായിരുന്ന വ്യാപാരികൾക്കാണ് ജിഎസ്ടിയിലേക്കു മാറുന്നതിനു താൽക്കാലിക ഐഡി നൽകിയിരുന്നത്. ഐഡി ലഭിച്ചിട്ടും ജിഎസ്ടി മൈഗ്രേഷൻ പൂർത്തിയാക്കാത്തവർക്കാണ് 31 വരെ അവസരം. നിർദിഷ്്ട മാതൃകയിൽ അപേക്ഷ തയാറാക്കി ജിഎസ്ടി അധികാരിക്കു നേരിട്ടു സമർപ്പിക്കണം. തുടർന്ന് ഓൺലൈനായി റജിസ്ട്രേഷൻ അപേക്ഷ നൽകണം.

അപേക്ഷ ജിഎസ്ടി അധികാരി അംഗീകരിക്കുന്നതോടെ പുതിയ ജിഎസ്ടി നമ്പർ വ്യാപാരിയുടെ ഇ മെയിലിൽ ലഭിക്കും. ജിഎസ്ടി നമ്പർ, ആക്സസ് ടോക്കൺ, എആർഎൻ നമ്പർ, പഴയ ജിഎസ്ടി നമ്പർ എന്നിവ സെപ്റ്റംബർ 30നു മുൻപ് migration@gstn.org.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. മൈഗ്രേഷൻ പൂർത്തിയാക്കുന്ന വ്യാപാരികൾക്ക് 2017 ജൂലൈ ഒന്നു മുതൽതന്നെ റജിസ്ട്രേഷൻ ലഭ്യമായതായി കണക്കാക്കും.