Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നും ഉയർന്ന് ഇന്ധനവില

Petrol - Diesel Pump

കൊച്ചി ∙ പെട്രോൾ, ഡീസൽ വിലകൾ ഇന്നും ഉയർന്നു. പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്നു കൂടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലീറ്റർ പെട്രോളിന്റെ വില 86.16 രൂപയായി. 79.56 രൂപയാണു കൊച്ചി നഗരത്തിലെ ഡീസൽ വില. നഗരത്തിനു പുറത്ത് വില 80 കടന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലീറ്റർ പെട്രോൾ ലഭിക്കാൻ ഇന്ന് 87.25 രൂപ നൽകണം. നഗരത്തിനു പുറത്ത് 88.50 രൂപ വരെയാണു വില. ഡീസൽ വില നഗരത്തിനുള്ളിൽ 80.63 രൂപയായി. കോഴിക്കോട് നഗരത്തിൽ പെട്രോളിന് 87 രൂപയും ഡീസലിന് 80.31 രൂപയുമാണ് ഇന്നത്തെ വില.