Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജികെഎസ്‌യു ഷോപ്പിങ് ഉത്സവം: റോഡ് ഷോയ്ക്ക് തുടക്കം

gksu-shopping-festival-road-show ജികെഎസ്‌യു റോഡ് ഷോ തൃശൂരിൽ ഇസാഫ് മാനേജിങ് ഡയക്ടർ കെ. പോൾ തോമസ്, ഇസാഫ് കോഓപ്പറേറ്റീവ് ചെയർപഴ്സൻ മെറിന പോൾ, കല്യാൺ ജ്വല്ലേഴ്സ് സിഇഒ സഞ്ജയ് രഘുറാം എന്നിവർ ചേർന്നു ഫ്ലാഗ് ഓഫ് ചെയ്യുന്നു.

കൊച്ചി ∙ റജിസ്ട്രേഷൻ വേണ്ട, ഏതു വ്യാപാര സ്ഥാപനത്തിനും ഗ്രാൻഡ് കേരള ഷോപ്പിങ് ഉത്സവിൽ പങ്കാളിയാകാം. ബിൽ തുക 1000 രൂപ മുതൽ മുകളിലേക്കാണെങ്കിൽ ജികെഎസ്‌യു എന്നു ടൈപ്പ് ചെയ്ത് വാട്സാപ് ചെയ്യുക. വാട്സ്ആപ് നമ്പർ ഉടൻ പ്രസിദ്ധീകരിക്കും. നറുക്കിട്ട് സമ്മാനങ്ങൾ ലഭിക്കുമ്പോൾ വാങ്ങാൻ ബില്ലുമായി വരണം.

ജികെഎസ്‌എഫ് പങ്കാളിയായ ഇസാഫ് അവതരിപ്പിച്ച ജികെഎസ്‌യു റോഡ് ഷോ തൃശൂരിൽ ഇസാഫ് മാനേജിങ് ഡയക്ടർ കെ. പോൾ തോമസ്, ഇസാഫ് കൊഓപ്പറേറ്റീവ് ചെയർപഴ്സൻ മെറിന പോൾ, കല്യാൺ ജ്വല്ലേഴ്സ് സിഇഒ സഞ്ജയ് രഘുറാം എന്നിവർ ചേർന്നു ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാന നഗരങ്ങളിലെല്ലാം റോഡ് ഷോയ്ക്ക് സ്വീകരണം നൽകും. വിനോദ പരിപാടികളും സമ്മാനങ്ങളും റോഡ് ഷോയിലുണ്ടാകും.

പ്രളയം പ്രഭ കെടുത്തിയ ഓണത്തിനു പകരമായി പുതിയൊരു ഷോപ്പിങ് സീസൺ ഒരുങ്ങുകയാണ് അനേകം ഓഫറുകളുമായി. 15 മുതൽ ഡിസംബർ 16 വരെ കേരളത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് ഭാഗ്യ നറുക്കെടുപ്പുകളിൽ പങ്കാളികളാകാം. ഇലക്ട്രോണിക് സാധനങ്ങൾ, ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ...ഏതു കടയിൽ നിന്ന് എന്ത് വാങ്ങിയാലും സമ്മാനമുണ്ടാകാമെന്നതാണ് ഈ ഉത്സവത്തിന്റെ പ്രത്യേകത.

ഒന്നാം സമ്മാനം കല്യാൺ ഗ്രൂപ്പ് നൽകുന്ന ഒരു കോടിയുടെ ഫ്ലാറ്റാണ്. ദിവസംതോറും ആഴ്ചതോറും സമ്മാനങ്ങളുണ്ട്. പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും കല്യാൺ ജ്വല്ലേഴ്സിൽ നിന്ന് 1000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പൺ ലഭിക്കും.

പ്രിന്റും ടിവിയും ഡിജിറ്റലും റേഡിയോയും ചേരുന്ന കേരളത്തിലെ മാധ്യമ കൂട്ടായ്മയാണ് ജികെഎസ്‌യു സംഘടിപ്പിക്കുന്നത്. ഉപഭോക്താക്കൾക്ക് ഏതു വ്യാപാര സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന ഓഫറുകളും ഡിസ്കൗണ്ടുകളും നറുക്കെടുപ്പിലെ വിജയങ്ങളുമാണ് നേട്ടം. പിട്ടാപ്പിള്ളിൽ, ജോസ് ആലൂക്കാസ്, വണ്ടർലാ, എബി ബിസ്മി, ക്യൂആർഎസ്, മൊബൈ‍ൽ കിങ്, ആയുഷ്, സരസ്, കെഎഎഫ്എഫ് എന്നീ സ്ഥാപനങ്ങളും മേളയിൽ പങ്കാളികളാണ്.