Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാവ തിരിച്ചെത്തി

jawa-forty-two

മുംബൈ ∙ മോട്ടോർ സൈക്കിളിങ് ഇതിഹാസമായ ജാവയ്ക്ക് പുനർജനി. മഹീന്ദ്രയുടെ നേതൃത്വത്തിലുള്ള ക്ലാസിക് ലെജൻഡ്സ് കമ്പനി ജാവ ബ്രാൻഡിൽ 3 ബൈക്കുകൾ ഇന്ത്യയിലെത്തിക്കുന്നു.

ജാവ, ജാവ 42 എന്നീ മോഡലുകളുടെ ബുക്കിങ് തുടങ്ങി. അടുത്ത മാസം വിൽപന തുടങ്ങും. 293 സിസി എൻജിനുള്ള ജാവ, ജാവ 42 എന്നിവയ്ക്ക് യഥാക്രമം 1,64,000 രൂപയും 1,55,000 രൂപയുമാണു വില. 27 ബിഎച്ച്പി കരുത്തും 28 എൻഎം കുതിപ്പു ശേഷിയുമാണിവയ്ക്ക്.

ജാവ പെരാക് എന്ന പ്രത്യേക ബോബർ പതിപ്പ് 1.89 ലക്ഷം രൂപ വിലയിൽ പിന്നീടു വിൽപനയ്ക്കെത്തും. ഇതിന് 30 ബിഎച്ച്പി കരുത്തും 31 എൻഎം ടോർക്കുമുള്ള എൻജിനാണ്.

ചെക്ക് റിപ്പബ്ലിക് ആസ്ഥാനമായ ബ്രാൻഡാണ് ജാവ. മഹീന്ദ്രയ്ക്ക് 60% പങ്കാളിത്തമുള്ള ക്ലാസിക് ലെജൻഡ്സ് ഇതിന്റെ ബ്രാൻഡ് ലൈസൻസ് സ്വന്തമാക്കുകയായിരുന്നു.