Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്യൂച്വർ റീട്ടെയ്‌ൽ: 9.5% ഓഹരി ആമസോൺ വാങ്ങും

Amazon

ന്യൂഡൽഹി ∙ ഓൺലൈൻ വ്യാപാര പോർട്ടലായ ആമസോൺ, ചില്ലറ വിൽപന രംഗത്തെ പ്രമുഖരായ ഫ്യൂച്വർ റീട്ടെയ്‌ലിന്റെ 9.5% ഓഹരി വാങ്ങും. ചർച്ചകൾ അവസാന ഘട്ടത്തിലാണ്. അടുത്ത മാസം കരാറിൽ ഏർപ്പെടുമെന്നാണ് വിപണി വൃത്തങ്ങൾ നൽകുന്ന സൂചന. 2000 കോടി രൂപയുടെ ഇടപാടാണിത്.കിഷോർ ബിയാനി സ്ഥാപിച്ച ഫ്യൂച്വർ ഗ്രൂപ്പിൽപ്പെട്ടതാണ് ഫ്യൂച്വർ റീട്ടെയ്‌ൽ. ഫ്യൂച്വർ ഗ്രൂപ്പിന് ഫ്യൂച്വർ റീട്ടെയ്‌ലിൽ 46.51% പങ്കാളിത്തമുണ്ട്.

ബിഗ് ബസാർ, ഈസി ഡേ, എഫ്ബിബി, ഹൈപ്പർ സിറ്റി തുടങ്ങി ഹൈപ്പർ മാർക്കറ്റ്, സൂപ്പർ മാർക്കറ്റ് ശൃംഖല ഫ്യൂച്വർ റീട്ടെയ്‌ലിനുണ്ട്. രാജ്യത്ത് 250 പട്ടണങ്ങളിൽ പ്രവർത്തിക്കുന്നു. കരാർ നടപ്പായാൽ ഇന്ത്യയിലെ റീട്ടെയ്‌ൽ രംഗത്ത് ആമസോൺ നടത്തുന്ന മൂന്നാമത്തെ നിക്ഷേപമാകും ഇത്. മോർ, ഷോപ്പേർസ് സ്റ്റോപ്പ് എന്നിവയിൽ നിക്ഷേപമുണ്ട്. ആമസോൺ, ഫ്ലിപ്കാർട് മൽസരത്തിനും പുതിയ നീക്കം വഴിയൊരുക്കും.